നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നത്; അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണ്: നസ്ലിന്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, November 4, 2024

നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നത്; അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണ്: നസ്ലിന്‍

സോഷ്യൽ മീഡിയാ വിനോദ ചാനലുകളിലെ അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടികള്‍ നൽകുന്ന താരമാണ് നിഖില വിമല്‍. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്.

ഇതിന്റെ പേരിൽ താരത്തിനെതിരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്. എന്നാൽ, നിഖിലയുടെ ഈ തഗ് ചെറുപ്പം മുതലേയുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ നസ്‌ലിന്‍. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്ലിന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു .

”ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവൾ ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്.”

”അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്” – നസ്ലിന്‍ പറഞ്ഞു.

ഇപ്പോൾ, ഏറ്റവും പുതിയതായി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ എന്ന ചിത്രമാണ്് നസ്ലിന്റെയും നിഖിലയുടെതുമായി റിലീസിന് ഒരുങ്ങുന്നത്.

The post നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നത്; അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണ്: നസ്ലിന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6oYvXFf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages