ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദുവാട്സ്ആപ്പ് ​ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, November 4, 2024

ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദുവാട്സ്ആപ്പ് ​ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ്

സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അഡ്മിൻ സ്ഥാനത്തുണ്ടായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ ​കെ ​ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി.

ഇദ്ദേഹത്തിന്റെ പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും. ​സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. സർക്കാർ തലത്തിലും അന്വേഷണം നടത്തും. ഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നല്‍കിയതായാണ് വിവരം.

കെ ​ഗോപാലകൃഷ്ണനെ അഡ്മിനാക്കി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് വാട്സ്ആപ്പ് ​ഗ്രൂപ്പ് ​ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.സംഭവം വിവാദമായ പിന്നാലെ ​ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുവെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

The post ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദുവാട്സ്ആപ്പ് ​ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/sxk6UGn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages