മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം: കെ എം ഷാജി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, October 5, 2024

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം: കെ എം ഷാജി

ആർഎസ്എസ് മുന്നോട്ടുവെക്കുന്ന അജണ്ട നടപ്പിലാക്കാൻ സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി.

കണക്കുകൾ പ്രകാരം രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ കേരളത്തിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ആണെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.

മുഖ്യമന്ത്രിയുടെ കണക്ക് പ്രകാരം രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും, പിണറായിയും അല്ലെ ഈ കണക്ക് ഉണ്ടാക്കിയത്.

സംസ്ഥാനത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?.പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ചു ഡൽഹിയിൽ നടക്കുകയായിരുന്നു. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളതെന്നും കെഎം ഷാജി ചോദിച്ചു.

The post മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം: കെ എം ഷാജി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/btdhqie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages