ഇനിയില്ല തെറ്റിദ്ധാരണകള്‍ ; അര്‍ജുന്റെ വീട്ടിലെത്തി മനാഫ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, October 5, 2024

ഇനിയില്ല തെറ്റിദ്ധാരണകള്‍ ; അര്‍ജുന്റെ വീട്ടിലെത്തി മനാഫ്

കർണാടകയിലെ ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ലോറിയുടമ മനാഫ്. ലോറി ഉടമ മനാഫ് എന്ന് പേരുള്ള യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലായിരുന്നു ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്.

കോഴിക്കോട്ടെ കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയതായി ഇരുകൂട്ടരും പറഞ്ഞു. തങ്ങൾ പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകള്‍ പത്രസമ്മേളനത്തിൽ നിന്നും മനസിലാക്കിയതെന്ന് ജിതിന്‍ ചൂണ്ടിക്കാട്ടി.

അതേപോലെ തന്നെ, തന്നെ ഒരു വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു. മനാഫ് , സഹോദരന്‍ മുബീന്‍, അര്‍ജുന്റെ സഹോദരന്‍ അഭിജിത്, ജിതിന്‍ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.

The post ഇനിയില്ല തെറ്റിദ്ധാരണകള്‍ ; അര്‍ജുന്റെ വീട്ടിലെത്തി മനാഫ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/VIJYMF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages