
ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ പുതിയ സംഘടന നിലവിൽ ഒരു സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പിവി അൻവർ എംഎൽഎ . മഞ്ചേരിയിൽ ഇന്ന് നടക്കാനിരിക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും.
തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അൻവർ മഞ്ചേരിയിൽ പ്രതികരിച്ചു. ഇനി നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പക്ഷെ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. കാരണം അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിൽ ഇതൊരു സാമൂഹ്യ കൂട്ടായ്മയാണ്. കേരളത്തിലെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം.
സംസ്ഥാനത്തെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത്. അർജുനും മനാഫും മതേതരത്വത്തിൻ്റെ പ്രതീകമാണ്. തനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അർജുൻ്റെയും ചിത്രം ബോർഡുകളിൽ വെച്ചത്. മഞ്ചേരിയിൽ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും പിവി അൻവർ പറഞ്ഞു.
The post ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള സാമൂഹ്യ കൂട്ടായ്മ; രാഷ്ട്രീയ പാർട്ടിയല്ലെന്ന് പിവി അൻവർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ALXUzdw
via IFTTT
No comments:
Post a Comment