മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേ: തിരുവഞ്ചൂർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, August 29, 2024

മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേ: തിരുവഞ്ചൂർ

മലയാള സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .അന്വേഷണ സംഘത്തിൽ പൂർണ്ണമായി വനിതാ ഉദ്യോഗസ്ഥർ വേണം. ഇപ്പോൾ ആർക്കും അന്വേഷിക്കാം എന്ന മട്ടിൽ ആണ് കാര്യങ്ങൾ.

പ്രധാനമായും സ്ത്രീകൾ ആണ് പരാതിക്കാർ, അവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥർ വേണം. ഇത് ഇപ്പോൾ പ്രസവ വാർഡ് എന്ന് പറഞ്ഞിട്ട് പുരുഷൻമാരെ കയറ്റി ഇരുത്തും പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു

ബലാത്സംഗ കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ എം മുകേഷ് രാജി വെക്കണം.വകുപ്പ് എതൊക്കെയാണ് എന്ന് സംസ്ഥാന സർക്കാരിന് അറിയാം.മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ചോരുന്ന ധാർമികതക്കാണ് സിപിഎം മറ പിടിക്കുന്നത്.നിയമം ബുൾഡോസർ ആണ്.അത് ആ വഴിക്ക് പോകട്ടെ.സ്ത്രീകൾക്ക് എതിരായ അതിക്രമത്തിനെതിരെ പ്രതികരിക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു

The post മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേ: തിരുവഞ്ചൂർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/zCONEw4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages