സർക്കാർ ഇടപെടൽ; കേരളത്തിൽ ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, August 28, 2024

സർക്കാർ ഇടപെടൽ; കേരളത്തിൽ ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും

കാൻസർ ചികിത്സാ രംഗത് സംസ്ഥാന രംഗത്ത് സംസ്ഥാന സർക്കാർ നിർണായകമായ ഇടപെടൽ നടത്തുന്നു. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകും . ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയും മരുന്നുകൾ ലഭിക്കും.

വില കൂടുതലുള്ള കാൻസറിനെതിരെയുള്ള മരുന്നുകൾ സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ ലഭ്യമായി തുടങ്ങും. ഇതിനുള്ള ‘കാരുണ്യ സ്പര്‍ശം’ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

നിലവിൽ കേരളത്തിൽ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. കേരളാ സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു .

The post സർക്കാർ ഇടപെടൽ; കേരളത്തിൽ ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Ym1v0hA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages