അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, October 3, 2024

അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ ഉന്മേഷിനാണ് അന്വേഷണ ചുമതല.

ബിഎൻഎസ് 192 വകുപ്പ് ചേർത്താണ് കോഴിക്കോട് സിറ്റി പോലീസ് കേസ് എടുത്തത്. സമൂഹത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്നത് തടയുന്നതാണ് ഈ വകുപ്പ് . കേരളാ പോലീസ് ആക്ട് ലെ 120 വകുപ്പും ചുമത്തിയിട്ടുണ്ട്.

അർജുന്റെ സഹോദരി അഞ്ജുവാണ് വിഷയത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കുടുംബത്തെ വേട്ടയാടുന്നു എന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷനർ നിർദേശം നൽകുകയായിരുന്നു . പരസ്യമായി തന്നെ നേരത്തെ മനാഫിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റപ്പെടുത്തിയിരുന്നു.

The post അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UOnqHar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages