പിപി ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകില്ല - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, October 21, 2024

പിപി ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകില്ല

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടിയന്തരമായാണ് പുറത്താക്കിയതെന്നും സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകുകയില്ലെന്നും ഇന്ന് നടന്ന ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അന്വേഷണത്തിൽ ദിവ്യയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംഘടനാപരമായ നടപടി വരെ ഉണ്ടാകുമെന്ന സൂചനയാണ് യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്.

നവീൻ ബാബുവിന്റെ മരണം സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന വിമർശനം യോഗത്തിൽ ഉയരും മുൻപേയാണ് അധ്യക്ഷ പ്രസംഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടുകൂടി ഘടകകക്ഷികൾ ആരും ഈ കാര്യത്തിലുള്ള വിമർശനം ഉന്നയിച്ചില്ല.

The post പിപി ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകില്ല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/3F12EXr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages