ബിജെപിയിലേക്ക് പോകില്ല; പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും: കെ മുരളീധരൻ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, October 21, 2024

ബിജെപിയിലേക്ക് പോകില്ല; പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും: കെ മുരളീധരൻ

തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. ബി.ജെ.പിയിലേക്ക് പോകില്ലെന്നും പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ.മുരളീധരൻ പറഞ്ഞു. ഇതോടൊപ്പം, അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പി.വി. അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും.

എന്നാൽ, പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് കൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവർ വിഷയം രാഷ്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

The post ബിജെപിയിലേക്ക് പോകില്ല; പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും: കെ മുരളീധരൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/y781kLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages