സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, October 3, 2024

സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഹൃദയപൂർവ്വത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മലയാള സിനിമയിലെ യുവതാരം ഐശ്വര്യ ലക്ഷ്മി . സത്യൻ അന്തിക്കാട് തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.

ഇതോടൊപ്പം നടി സംഗീതയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്.

മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും’, – സത്യന്‍ അന്തിക്കാട് എഴുതി.

The post സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/IR9XbCp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages