ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം; പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്ന് ഈശ്വർ മാൽപെ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, October 2, 2024

ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം; പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്ന് ഈശ്വർ മാൽപെ

തനിക്കെതിരെ കർണാടക പോലീസ് കേസെടുത്തു എന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

സംസ്ഥാനത്തെ ഷിരൂർ നടന്ന തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമ‍ർശനങ്ങളോട് ഈശ്വ‍ർ മൽപെ പ്രതികരിച്ചു .

യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിനായല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും.

കോഴിക്കോട് ജില്ലയിലെ മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. രാവിലെ പത്തുമണിക്കാണ് പരിപാടി. അവിടെ മനാഫ് പ്രതികരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

The post ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം; പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്ന് ഈശ്വർ മാൽപെ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wxn5Ssm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages