സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികൾ ;പഠനത്തിനായി അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, June 22, 2024

സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികൾ ;പഠനത്തിനായി അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ

സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വലിയ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്.

യുഎസിലെ മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്. പഠനത്തിനായി മാർച്ചിൽ സ്വകാര്യ ഏജൻസികളുടെ ടെണ്ടർ സർക്കാർ ക്ഷണിച്ചിരുന്നു.

കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് ബിസിജിയെ തെരഞ്ഞെടുത്തത്. ബിസിജിയുടെ സംഘം ധനവകുപ്പുമായി ചർച്ചകൾ തുടങ്ങി. ഇവരുടെ ചില നിർദേശങ്ങൾ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും.

The post സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികൾ ;പഠനത്തിനായി അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/2Nc0RSk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages