അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു; മാപ്പ് പറയണമെന്നു മുഹമ്മദ് റിയാസ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, February 13, 2023

അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു; മാപ്പ് പറയണമെന്നു മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. അമിത് ഷാ ജനത്തെ വ്യക്തിഹത്യ നടത്തുകയാണ്. അമിത് ഷായുടെ പ്രസ്താവനയില്‍ യുഡിഎഫ് മൗനം പാലിക്കുന്നു. കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും റിയാസ് കുറ്റപ്പെടുത്തി.

കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാര്‍മശവുമായി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ..’ എന്ന് കര്‍ണാടക സുരക്ഷിതമാകാന്‍ ബിജെപി തുടരണമെന്ന പരാമര്‍ശത്തിനോട് ചേര്‍ത്ത് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്താണ് കേരളത്തെ കുറിച്ച്‌ നിങ്ങള്‍ക്ക് പറയാനുള്ളതെന്ന ചോദ്യവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്, മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. എന്താണ് കേരളത്തെ കുറിച്ച്‌ അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. അതിസമ്ബന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

The post അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു; മാപ്പ് പറയണമെന്നു മുഹമ്മദ് റിയാസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/pmyWjd5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages