കൊച്ചി: വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്‌ആര്‍ടിസി. 978 പേര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ട്.
2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേര്‍ക്ക് ഇതുവരെ ആനുകൂല്യം നല്‍കി. ഇനി ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാല്‍ വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേര്‍ക്കാണ് ആനുകൂല്യം നല്‍കാത്തത്.ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.
എല്ലാ മാസവും 5 നകം ശമ്ബളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍ ടി സി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമര്‍ശം നടത്തിയിരുന്നു. വരുന്ന ബുധനാഴ്ചക്കകം ശമ്ബളം നല്‍കിയില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാന്‍ പരാമര്‍ശിച്ചിരുന്നു. ശമ്ബളം കോടതി പറഞ്ഞ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാമെന്ന് കെഎസ്‌ആര്‍ടിസി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ക്ക് വരുമാനത്തിനനുസരിച്ചേ ശമ്ബളം നല്‍കാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
മുഴുവന്‍ ശമ്ബളവും ഒരുമിച്ചു നല്‍കാനുള്ള സാഹചര്യം നിലവില്‍ കെഎസ്‌ആര്‍ടിസിയ്ക്കില്ല.പ്രതിദിനം 8 കോടി രൂപയുടെ വരുമാന വര്‍ധനവ് ഭാവിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ ആഴ്ച്ചയില്‍ തന്നെ ശമ്ബളം നല്‍കാനാകുമെന്നും കെഎസ്‌ആര്‍ടിസി സത്യവാങ്മൂലത്തില്‍ പറയുന്നു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്റ് നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുകയാണെന്നും സര്‍ക്കാര്‍ സഹായവും വരുമാന വര്‍ധനവും അടിസ്ഥാനപ്പെടുത്തി മാത്രമെ ശമ്ബളം നല്‍കാനാകൂവെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്.
The post വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ അന്‍പത് കോടിരൂപ വേണം; ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Q6eNDZr
via IFTTT
No comments:
Post a Comment