മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നെ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ ഒരുങ്ങുന്നു.
രണ്ട് ബാങ്കുകളില്‍ നിന്നായി ഒരു വര്‍ഷത്തെ വായ്പയിലൂടെ 18,000 കോടി രൂപ വായ്പ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്ബനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടര്‍ച്ചയാണ് പുതിയ വായ്പ.
2022 ജനുവരിയില്‍, ടാറ്റ സണ്‍സ് എസ്ബിഐയില്‍ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 4.25 ശതമാനം പലിശ നിരക്കില്‍ 5,000 കോടി രൂപയും വായ്പാ എടുത്തിരുന്നു. പണപ്പെരുപ്പം രൂക്ഷമായതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതിന്റെ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 225 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ രാജ്യത്തെ വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്. ഏറ്റവും പുതിയ വായ്പ നിരക്ക് ഏകദേശം 6.50% ആണ്, അതേസമയം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
The post ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നെ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/TFUKulj
via IFTTT
No comments:
Post a Comment