ആണവമാലിന്യം കലര്‍ന്ന ജലം പുറന്തള്ളല്‍; സുരക്ഷ ഉറപ്പാക്കാന്‍ യു.എന്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, February 18, 2022

ആണവമാലിന്യം കലര്‍ന്ന ജലം പുറന്തള്ളല്‍; സുരക്ഷ ഉറപ്പാക്കാന്‍ യു.എന്‍

ഫുകുഷിമ: ആണവമാലിന്യം കലർന്ന ജലം ഒഴുക്കിവിടാനുള്ള ജപ്പാന്റെ പദ്ധതി വിലയിരുത്താൻ യു.എൻ. സമുദ്രത്തിൽ തള്ളുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കുമെന്ന് യു.എൻ ന്യുക്ലിയർ ടാസ്ക് ഫോഴ്സ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. തകർന്ന ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് ആണവ മാലിന്യം കലർന്ന ജലം ഒഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ. നിലവിൽ ഫുകുഷിമയിൽ നിന്നുള്ള സമുദ്ര ആഹാരങ്ങൾക്ക് സൗത്ത് കൊറിയ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 2013 ൽ വന്ന വിലക്ക് വീണ്ടും ആണവ മാലിന്യം തള്ളുകയാണെങ്കിൽ സൗത്ത് കൊറിയ നീക്കാനുള്ള സാധ്യതകളും കുറവാണ്. മത്സ്യബന്ധനത്തെയും താറുമാറാക്കുന്ന പദ്ധതിക്ക് എതിരെ മത്സ്യബന്ധകരും രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ പൊതുജനങ്ങൾ ആണവമാലിന്യം കലർന്ന ജലം ടോക്കിയോയിൽ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടോക്കിയോ നഗര പ്രദേശമായതിനാലാണിത്. തുടർച്ചയായുള്ള മഴ മൂലം ആണവ നിലയത്തിലെ മലിനജലത്തിന്റെ അളവ് ക്രമാതീതമായി ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം പ്രതിദിനം 150 ടൺ മലിനജലമാണ് പ്ലാന്റിൽ കുമിഞ്ഞു കൂടിയത്. Content Highlights: un to review japans plan to release nuclear waste


from mathrubhumi.latestnews.rssfeed https://ift.tt/Sjt01lp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages