കമ്മ്യൂണിസ്റ്റ് പേരുകള്‍ ഉപയോഗിക്കണമെന്ന് ജമ്മു കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് ഐഎസ്‌ഐ നിര്‍ദ്ദേശം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, February 18, 2022

കമ്മ്യൂണിസ്റ്റ് പേരുകള്‍ ഉപയോഗിക്കണമെന്ന് ജമ്മു കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് ഐഎസ്‌ഐ നിര്‍ദ്ദേശം

ന്യൂഡൽഹി:കമ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കണമെന്ന്ജമ്മു കശ്മീരിലെ ഭീകരസംഘടനകൾക്ക് പാക് ചാരസംഘടനയായഐഎസ്ഐയുടെ നിർദേശം. ഭീകര സംഘടനകളുടെ പാക് ബന്ധംഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കുന്നതിനാണ് വ്യാജ പേരുകൾ ഉപയോഗിക്കാൻ ഐഎസ്ഐ നിർദേശിക്കുന്നത്. ജമ്മു കശ്മീരിൽ സജീവമായ തീവ്രവാദ സംഘടനകളോട് കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരിനോട് സാമ്യമുള്ള പേരിലേക്ക് മാറണമെന്നാണ് ഐഎസ്ഐ നിർദേശിച്ചിരിക്കുന്നത്.ദ റെസിസ്റ്റൻസ് ഫ്രണ്ട് പോലുള്ളഏതെങ്കിലും പേരിലേക്ക് മാറാനാണ് നിർദേശമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.പ്രവർത്തകർക്കിടയിൽതങ്ങളെ കമ്മ്യൂണിസ്റ്റ് സംഘടനകളായി പ്രചരിപ്പിക്കാൻ ഐഎസ്ഐ ഈ ഗ്രൂപ്പുകളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മീരിൽ എന്തെങ്കിലുംഭീകരപ്രവർത്തനം ഉണ്ടായാൽ വ്യക്തമായ തെളിവുകൾ സഹിതം ഇന്ത്യ എല്ലായ്പോഴും പാക്കിസ്താനെ ഉത്തരവാദികളാക്കുന്നതിൽ ഐഎസ്ഐ ആശങ്കാകുലരാണെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ ചൈന ഒഴികെയുള്ള ഭൂരിഭാഗം രാജ്യങ്ങളും പാകിസ്താൻ അവരുടെ മണ്ണിൽ നിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്നനിലപാടിൽ ഉറച്ചുനിൽക്കുന്നതും പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ തലവേദനയാണ്. കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ ഇടതുപക്ഷ പേരുകളുള്ള പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാനും മതപരമായ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഭീകര സംഘടനകളോട് ഐഎസ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് പാകിസ്ഥാന്റെ ഇടപെടലിലേക്ക് വിരൽ ചൂണ്ടുമെന്നതിനാലാണിത്. ഈ പുതിയ തന്ത്രത്തിലൂടെ പാകിസ്ഥാൻ രണ്ട് ലക്ഷ്യങ്ങളാണ് മുന്നിൽകാണുന്നതെന്ന്ജമ്മു കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഒന്നാമതായി, ഭീകരപ്രവർത്തങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ ബോധ്യപ്പെടുത്താനാകും. രണ്ടാമതായി, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് തങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുംകഴിയും. 2018 ജൂൺ മുതൽഎഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്താൻ ഉള്ളത്.ഈ വർഷം ഫെബ്രുവരി 22-ന് പാരീസിൽ വെച്ച് നടക്കുന്ന എഫ്എടിഎഫിന്റെ യോഗത്തിൽ ബ്ലാക്ക് ലിസ്റ്റിൽ പാകിസ്താനെ ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് പാകിസ്താന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. Content Highlights:isi instructs terror outfits in jammu kashmir to use communist names to avoid linking them to pak


from mathrubhumi.latestnews.rssfeed https://ift.tt/fy2bjxl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages