യോഗ ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവന- രാഷ്ട്രപതി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, June 21, 2020

യോഗ ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവന- രാഷ്ട്രപതി

ന്യൂഡൽഹി; ലോകത്തിന് ഇന്ത്യ നൽകിയ മഹത്തായ സംഭാവനയാണ് യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ യോഗ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര യോഗാദിനത്തിൽ ചെയ്തട്വീറ്റിലായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. എല്ലാവർക്കും അന്താരാഷ്ട്ര യോഗാദിന ആശംസകൾ. പുരാതന ശാസ്ത്രമായ യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ്. കൂടുതൽ കൂടുതൽ ആളുകൾ യോഗ സ്വീകരിക്കുന്നതിൽ വലിയ സന്തോഷം. ക്ലേശങ്ങളുടെ ഈസമയത്ത്, പ്രത്യേകിച്ച് കോവിഡ് 19 മൂലം കഷ്ടപ്പെടുമ്പോൾ യോഗ ചെയ്യുന്നത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കും, രാഷ്ട്രപതിയുടെ ട്വീറ്റിൽ പറയുന്നു. Greetings on #InternationalYogaDay. The ancient science of Yoga is India's great gift to the world. Glad to see more and more people adopting it. Amid stress and strife, especially with #Covid19, practicing Yoga can help keep the body fit and mind serene. pic.twitter.com/1ZGqsTnn4A — President of India (@rashtrapatibhvn) June 21, 2020 ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും യോഗ ചെയ്യുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് യോഗ സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കുന്നതിന് പതിവായി യോഗയും ധ്യാനവും ചെയ്യാൻ എല്ലാ ജനങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു. On #InternationalYogaDay, the Vice President of India, Shri M Venkaiah Naidu and his spouse Smt. Ushamma performed yoga on the lawns of Uparashtrapati Bhawan today, following the theme for the Yoga Day this year- Yoga at home and Yoga with family . pic.twitter.com/gXBSrUYs9P — Vice President of India (@VPSecretariat) June 21, 2020 യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടു. വീട്ടിൽ യോഗ, കുടുംബത്തിനൊപ്പം യോഗ എന്നതാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ വിഷയം. ഇന്ന് നമ്മളെല്ലാവരും എല്ലാ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും കുടുംബത്തിനൊപ്പം യോഗ ചെയ്യുകയും വേണം. കുടുംബാംഗങ്ങൾ ഒന്നിച്ച് യോഗ ചെയ്യുമ്പോൾ വീട്ടിലാകെ അത് ഊർജ്ജം നിറയ്ക്കും, രാജ്യാന്തര യോഗാദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. Content Highlights:Indias Great Gift To Worl: President Kovind Tweets Yoga Pics


from mathrubhumi.latestnews.rssfeed https://ift.tt/37NIXtu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages