തിരുവനന്തപുരം: കോവിഡ് രോഗികളുടെ താമസസ്ഥലത്തിനുസമീപത്തുള്ള ഏതാനും വീടുകൾമാത്രം ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെൻറ് സോൺ ഉണ്ടാക്കും. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും. ആ വീടും ചുറ്റുപാടും ചേർന്നുള്ള ഒരു ക്ലസ്റ്റർ മാത്രമാകും കണ്ടെയ്ൻമെൻറ് സോണായി മാറുക. മറ്റു സ്ഥലങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് ജാഗ്രതക്കുറവ് ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റോഡുകളും കമ്പോളങ്ങളും പതിവുനിലയിൽ തിരക്കേറിയതായും മുഖ്യമന്ത്രി പറഞ്ഞു. ശാരീരികാകലം പലയിടത്തും പാലിക്കുന്നില്ല. പൊതുവായി ആളുകൾ കൂടുന്ന സ്ഥലങ്ങളിലെ സാനിറ്റൈസർ, സോപ്പ് ഉപയോഗം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ നടപടിയുണ്ടാവും. സർക്കാർ ഓഫീസുകളിലേക്ക് പലരും കൂട്ടായി വാഹനങ്ങളിൽ പോകുന്നുണ്ട്. പലർ ചേർന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്താണ് പോകുന്നത്. ഇത്തരം യാത്രകൾ തടയാനോ യാത്രക്കാർക്ക് വിഷമമുണ്ടാക്കാനോ ശ്രമിക്കരുത്. ക്വാറൻറീനിലുള്ളവർ പുറത്തിറങ്ങുന്നത് നേരിട്ട് നിരീക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരെയും അസിസ്റ്റൻറ് കമ്മിഷണർമാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പോലീസ് നടത്തുന്ന മൊബൈൽ ബീറ്റ് പട്രോളിങ്ങിനുപുറമേയാണിത്. ക്വാറന്റീൻ ലംഘിച്ച 18 പേർക്കെതിരേ കേസ് രജിസ്റ്റർചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു. content highlights:Micro containment Zone to prevent Covid Spread
from mathrubhumi.latestnews.rssfeed https://ift.tt/3eeH8s9
via
IFTTT
No comments:
Post a Comment