അനുമതി കാത്ത് 407 ചാർട്ടേഡ് വിമാനം; സംസ്ഥാനത്തേക്ക്‌ വരാനിരിക്കുന്നത് ഒന്നേകാൽലക്ഷം പേർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, June 11, 2020

അനുമതി കാത്ത് 407 ചാർട്ടേഡ് വിമാനം; സംസ്ഥാനത്തേക്ക്‌ വരാനിരിക്കുന്നത് ഒന്നേകാൽലക്ഷം പേർ

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തേക്കുവരാൻ അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനം. ഇതോടെ ഗൾഫിൽനിന്നടക്കം ഒന്നേകാൽലക്ഷത്തോളം പേർകൂടി തിരികെയെത്തും. മടങ്ങിയെത്തുന്നവരിൽ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിൽനിന്നുള്ളവരാണ്. ഈ ജില്ലകളിൽ ക്വാറന്റീൻ നടപടികൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവർ വീടുകളിൽ കഴിയുമ്പോൾ ക്വാറന്റീൻ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും പോലീസിനും നിർദേശം നൽകി. മുന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്നാണു കരുതുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനെ അറിയിച്ചു. ഇതിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണു പ്രതീക്ഷിക്കുന്നത്. വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിനു കൈമാറുക. തിരിച്ചെത്തുന്നവരിൽ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന ദുർബല വിഭാഗമാണ്. ഇവരെ വിമാനത്താവളങ്ങളിൽത്തന്നെ ദ്രുതപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. തിരിച്ചെത്തിയവരിൽ യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ. ഇതിൽ 665 പേർ ഐസൊലേഷനിലാണ്. വിദേശത്തുനിന്നെത്തിയവരിൽ 3692 പേർ ഗർഭിണികളായിരുന്നു. ഇതിൽ 34 പേർ കപ്പൽമാർഗമെത്തിയവരാണ്. 1480 പേർ വയോജനങ്ങളും 4507 പേർ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുമായിരുന്നു. പ്രവാസികളുടെ ഈ അനുപാതംകൂടി കണക്കിലെടുത്താണ് ക്വാറന്റീൻ നടപടികൾ ത്വരപ്പെടുത്തുക. നാട്ടിലെത്താൻ 5.59 ലക്ഷം പേർ വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമായി ഡിസംബർവരെ നാട്ടിലെത്താൻ 5,59,125 പേർ നോർക്കയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ 40,653 പേരാണ് വിദേശത്തുനിന്ന് രജിസ്റ്റർചെയ്തത്. മൊത്തം രജിസ്റ്റർ ചെയ്തവരിൽ പാസിന് അപേക്ഷിച്ചവർ 4,29,060 പേരാണ് (പ്രവാസികൾ-38,165). ഇതിൽ 3,79,032 പേർക്ക് പാസ് അനുവദിച്ചു (പ്രവാസികൾ-38,165). വന്ദേഭാരത് മിഷൻ എത്തിയ വിമാനങ്ങൾ 218 യാത്രക്കാർ 53,545 കപ്പൽവഴി എത്തിയവർ 1621 നോർക്കയിൽ രജിസ്റ്റർചെയ്ത് ഇതുവരെ വിദേശത്തുനിന്ന് നാട്ടിലെത്തിയവർ-36,200 കോഴിക്കോട്-4704 മലപ്പുറം-4690 കണ്ണൂർ-4547 തൃശ്ശൂർ-3820 എറണാകുളം-2972 തിരുവനന്തപുരം-2819 കൊല്ലം-2715 പാലക്കാട്-2037 കാസർകോട്-1834 ആലപ്പുഴ-1790 കോട്ടയം-1664 പത്തനംതിട്ട-1654 വയനാട്-511 ഇടുക്കി-443 (എംബസികൾവഴി മാത്രം രജിസ്റ്റർചെയ്തും ചാർട്ടേഡ് വിമാനങ്ങളിലും വന്നവർ പുറമേ) എത്തിച്ചേർന്ന പ്രവാസികൾ (പ്രധാന രാജ്യങ്ങൾ. നോർക്ക കണക്കുകൾപ്രകാരം) ദുബായ്-9297 അബുദാബി-5222 മസ്കറ്റ്-3960 കുവൈത്ത്-3419 ദോഹ-2948 മനാമ-2610 മാലി-1601 റിയാദ്-1325 ജിദ്ദ-1180 ദമാം-991 സലാല-912 ഷാർജ-512 റാസൽ ഖൈമ-507 ലണ്ടൻ-465 ക്വലാലംപുർ-357 സിങ്കപ്പൂർ-317 ലാവോസ്-295 മോസ്കോ-247 മെൽബൺ-228 റോം-173


from mathrubhumi.latestnews.rssfeed https://ift.tt/2AvFAeD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages