തത്സമയ അഭിമുഖത്തിനിടെ ഭൂമികുലുക്കം, 'കുലുങ്ങാതെ' പ്രധാനമന്ത്രി-VIDEO - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

തത്സമയ അഭിമുഖത്തിനിടെ ഭൂമികുലുക്കം, 'കുലുങ്ങാതെ' പ്രധാനമന്ത്രി-VIDEO

വെല്ലിങ്ടൺ:ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസാന്ത ആർഡേൻ പങ്കെടുത്ത തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ പാർലമെന്റ് കെട്ടിടത്തെ കുലുക്കി ഭൂചലനം. എന്നാൽ പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ സ്വാഭാവികമെന്നോണം ജസീന്ത അഭിമുഖം തുടർന്നു, ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ന്യൂസിലാൻഡിൽ ലെവിൻ മേഖലയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. പാർലമെന്റ് കെട്ടിടത്തേയും ഭൂകമ്പം കുലുക്കി. ന്യൂസ് ചാനലിന് വേണ്ടി തത്സമയ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രിക്കും ഭൂമികുലുക്കം അനുഭവപ്പെട്ടു. എന്നാൽ അതിന്റെ പരിഭ്രമമോ ഭീതിയോ ഒന്നും പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിൽ ഉണ്ടായില്ല. ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായെന്ന് ജസീന്ത പറഞ്ഞു, എനിക്ക് പിന്നിൽ സാധനങ്ങൾ ചലിക്കുന്നത് കണ്ടോ എന്നും ജസീന്ത ടിവി അവതാരകനോട് ചോദിച്ചു. അപകടകരമായ അവസ്ഥയിൽ അല്ല താനെന്നും ജസീന്ത അറിയിച്ചു. ന്യൂസിലാൻഡിന്റെ പ്രധാനമേഖലകളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. ശക്തമായ കുലുക്കമാണെങ്കിലും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം വർഷത്തിൽ 15,000 ഭൂമികുലുക്കങ്ങൾ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ 150 എണ്ണം വരെ മാത്രമേ ഇതുവരെ ശക്തമായ തോതിൽ അനുഭവപ്പെട്ടിട്ടുള്ളൂ. Content Highlights:New Zealand PM Jacinda Ardern continues TV interview as quake strikes


from mathrubhumi.latestnews.rssfeed https://ift.tt/2TCNUzo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages