താപനില 47 ഡിഗ്രിവരെ ഉയരും;നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്‌ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

താപനില 47 ഡിഗ്രിവരെ ഉയരും;നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്‌

ന്യൂഡൽഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാൽ നാല് ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഡൽഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളിൽ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച സഫ്ദർജങ് നിരീക്ഷണകേന്ദ്രത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെൽഷ്യസായിരുന്നു. പാലം, ലോധി, അയാനഗർ എന്നിവടങ്ങളിൽ 45.4, 44.2, 45.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മെയ് 29 നും 30 നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Weather Update pic.twitter.com/aMmnzeiE7y — RWFC New Delhi (@RWFC_ND) May 24, 2020 ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ താപനില 45-47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തർ പ്രദേശിന്റെ കിഴക്കൻ മേഖലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ പകൽ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയിൽ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഹരിയാണ, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളിൽ ഞായറാഴ്ച താപനിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവിൽ 46.2 ഡിഗ്രി സെൽഷ്യസും രാജസ്ഥാനിൽ 46.7 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36sLB7j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages