കൊറോണ വ്യാപനത്തിന്റെ അതിരൂക്ഷത ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ദ്ധര്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

കൊറോണ വ്യാപനത്തിന്റെ അതിരൂക്ഷത ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ദ്ധര്‍

തുടർച്ചയായ നാലാം ദിവസമാണ് ആറായിരത്തിന് മുകളിൽ പുതിയ കോവിഡ് 19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്(മെയ് 22) രാജ്യത്ത് ആദ്യമായി ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്, 6088 കേസുകൾ. ശനിയാഴ്ച 6654, ഞായറാഴ്ച 6767കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഏഴായിരത്തിനടുത്താണ് പുതിയ കേസുകൾ, 6977 എണ്ണം. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,38, 845 ആയി ഉയർന്നു. അതിൽ ഇരുപത്താറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത് 4 ദിവസങ്ങൾക്കുള്ളിലാണ്. വൈറസ് വ്യാപനത്തിന്റെ വേഗത ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഏററവും മോശമായി ബാധിച്ച പത്തുരാജ്യങ്ങളിൽ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു മാസമായി അതു തുടരുന്നുമുണ്ട്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തികമേഖലയിലുണ്ടായ തളർച്ചകൾ മറികടക്കാൻ ലോക്ക്ഡൗണിൽ ഇളവേർപ്പെടുത്തിയത് മുതലാണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിത്തുടങ്ങിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. തന്നെയുമല്ല അതിന്റെ തുടർഫലങ്ങൾ ഇനി വരുന്ന ആഴ്ചകളിൽ കുറേക്കൂടി രൂക്ഷമായി പ്രകടമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ലോകത്ത് ഇപ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ വളരെ പെട്ടെന്ന് വർധന രേഖപ്പെടുത്തിയ വേറെയും രാജ്യങ്ങളുണ്ട്. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതുംകർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്ലാതിരുന്നതുമെല്ലാമായിരുന്നു അതിനുള്ള കാരണങ്ങൾ. മാർച്ചിൽ വൈറസ് വ്യാപനം വേഗത്തിലായിരുന്ന ഇറാൻ അതിവേഗം തന്നെ അത് തടയിട്ടു. ഏപ്രിൽ ആയപ്പോഴേക്കും രോഗവ്യാപനത്തോത് കുറച്ചു കൊണ്ടുവരുന്നതിൽ ഇറാൻ വിജയിച്ചു. ആത്മവിശ്വാസത്തോടെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ ഇറാന് പക്ഷേ വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു. അത് പ്രകടമായത് മേയ് മാസത്തിലാണ്. ദിവസം ശരാശരി ആയിരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് മേയ് ആയതോടെ ഇരട്ടിച്ചു. വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം. സമാനമായ രീതിയിൽ പല യൂറോപ്യൻ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതോടെ കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിലെ പരിശോധനാ നിരക്ക് ഉൾപ്പടെ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ വർധനവ് പിറകിൽ നിരവധി ഘടകങ്ങൾ ഉണ്ട്. നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തുന്ന ഇളവുകളും ഒരു കാരണമായേക്കാമെന്ന് ബിഹാറിൽ കെയർ ഇന്ത്യ സംഘത്തിന് നേതൃത്വം നൽകുന്ന എപ്പിഡെമിയോളജിസ്റ്റ് തന്മയ് മഹാപാത്ര പറയുന്നു. അതിനാൽ തന്നെ ഇളവുകൾ വരുത്തേണ്ടത് ശ്രദ്ധയോടെ ഘട്ടംഘട്ടമായി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയെ പോലൊരു രാജ്യത്തെ നിങ്ങൾക്ക് എന്നന്നേക്കുമായി അടച്ചിടാൻ സാധിക്കില്ല. സമ്പദ്ഘടനയെ തകർച്ചയിൽനിന്ന് കരകേറ്റുന്നതിനായി ചില മേഖലകളിൽ ഇളവ് ഏർപ്പെടുത്തണം. എന്നാൽ അതിനർഥം പൊതുജനങ്ങൾ എല്ലായിടത്തുനിന്നും എല്ലായിടത്തേക്കും യാത്ര നടത്തണമെന്നല്ല. മഹാപാത്ര പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളെ കുറേക്കൂടി വിപുലമായ രീതിയിലായിരിക്കണം മേഖലകളായി തിരിക്കേണ്ടതത്. അതായത് വലിയ പ്രദേശം ഉൾക്കൊളളുന്ന കണ്ടെയ്ൻമെന്റ് സോൺ, വലിയ ജനസംഖ്യയുള്ള ചെറിയ കണ്ടെയ്ൻമെന്റ് സോണുകൾ/ഹോട്ട്സ്പോട്ടുകൾ.ഇതിനുപുറമേ, ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ പോലും റാൻഡം പരിശോധനകൾ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വ്യാപനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെ ലോക്ക്ഡൗൺ ഇളവുകളുമായി ബന്ധപ്പെടുത്താൻ സാധിക്കില്ലെന്നാണ് മഹാപാത്രയുടെ അഭിപ്രായം. ലോക്ക്ഡൗൺ ഇളവുകൾ രാജ്യത്തെ എങ്ങനെ ബാധിച്ചു എന്നത് വരും ആഴ്ചകളിലാണ് തിരിച്ചറിയുക എന്നും അദ്ദേഹം പറയുന്നു.നിലവിൽ രാജ്യത്തുണ്ടായ വൈറസ് വ്യാപനത്തിലുണ്ടായ വർധനവ് രാജ്യം ഇതുവരെ അഭിമുഖീകരിച്ച പൊതുവായ വൈറസ് വ്യാപനരീതിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഏററവും മോശമായ അവസ്ഥ നാം കാണാൻ ഇരിക്കുന്നതേയുള്ളൂ. ഏപ്രിൽ, മെയ് മാസങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമാകുക ജൂണിലായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ജൂലൈയിലായിരിക്കും കോവിഡ് 19 അതിരൂക്ഷത രാജ്യം അഭിമുഖീകരിക്കുക. മഹാപാത്ര പറയുന്നു Content Highlights:June and July to be worst, covid19 cases will rise in India in these months


from mathrubhumi.latestnews.rssfeed https://ift.tt/2ZCze7h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages