കോവിഡ് കൈകാര്യം ചെയ്തതില്‍ രാജ്യത്തിന് മാതൃകയായ നാല് നഗരങ്ങള്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

കോവിഡ് കൈകാര്യം ചെയ്തതില്‍ രാജ്യത്തിന് മാതൃകയായ നാല് നഗരങ്ങള്‍

ന്യൂഡൽഹി: കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിൽ മാതൃകയായ നാല് നഗരങ്ങളെ പട്ടികയിൽ പെടുത്തി കേന്ദ്രം. ജയ്പുർ, ഇൻഡോർ, ചെന്നൈ. ബംഗളൂരു എന്നീ നഗരങ്ങളുടെ പ്രവർത്തനമികവ് ശ്രദ്ധേയമാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുൻസിപ്പൽ സ്ഥാപനങ്ങളുമായി കേന്ദ്രസർക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡിനെ കൈകാര്യം ചെയ്ത രീതി മുൻസിപ്പൽ ഭരണസ്ഥാപനങ്ങൾ വിശദീകരിച്ചു. ഇതുപ്രകാരം മെട്രോപോളിറ്റൻ നഗരങ്ങളായ ജയ്പുർ, ഇൻഡോർ എന്നീ നഗരങ്ങളെ കൂടുതൽ കേസുകൾ കൈകാര്യം ചെയ്ത രീതി, ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കൂടുതൽ കേസുകൾ ഉണ്ടായിട്ടും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു എന്നീ കാര്യങ്ങളിൽ മാതൃകയാണെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. രാജ്യത്തെ പല മുൻസിപ്പാലിറ്റികളും കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. കേസുകൾ ഇരട്ടിക്കുന്ന തോത്, കൂടുതൽ കേസുകൾ-കൂടുതൽ മരണം, സമ്പർക്കത്തെ നിരീക്ഷിക്കുന്നതിലെ കാര്യക്ഷമതക്കുറവ് തുടങ്ങിയ പല നഗരങ്ങളും നേരിടുന്നുണ്ട്. എന്നാൽ ജയ്പുർ, ഇൻഡോർ എന്നീ നഗരങ്ങൾ വളരെ കാര്യക്ഷമമായി എല്ലാ വീടുകളിലും കയറി സർവേ നടത്തുകയും കോവിഡ് ബാധിതരുടെ സമ്പർക്കത്തെ കണ്ടുപിടിക്കുകയും ഓരോ ഹൗസിങ് ലെയ്നുകൾ തോറും പട്രോളിങ് സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. ലോക്ക്ഡൗൺ കർശനമാക്കി അണുനശീകരണമടക്കം പതിവാക്കുകയും ചെയ്തു. ചെന്നൈയിലും ബംഗളൂരുവിലും കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും 1 ശതമാനം വരെയാണ് മരണനിരക്ക്. ഇത് രാജ്യത്തെ മറ്റ് നഗരപ്രദേശങ്ങൽക്ക് മാതൃകയാണെന്നും കേന്ദ്രം വിശദീകരിക്കുന്നു. Content Highlights;Centre identifies 4 cities as role models for handling Covid-19 pandemic


from mathrubhumi.latestnews.rssfeed https://ift.tt/2TCTOR4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages