പ്രാദേശിക സംഭരണികൾ നിറഞ്ഞു; യുഎസ്സില്‍ ഇന്ധനം സംഭരിക്കാനൊരുങ്ങി ഇന്ത്യ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 25, 2020

പ്രാദേശിക സംഭരണികൾ നിറഞ്ഞു; യുഎസ്സില്‍ ഇന്ധനം സംഭരിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി:ഇന്ത്യയിലെ എണ്ണ സംഭരണികൾ എല്ലാംനിറഞ്ഞിരിക്കുന്നതിനാൽ യുഎസ്സിൽ സജ്ജമാക്കിയിരിക്കുന്ന സംഭരണികളിൽ എണ്ണശേഖരിക്കാൻഇന്ത്യ ശ്രമിക്കുന്നുവെന്ന് പെട്രോളിയംമന്ത്രി ധർമേന്ദ്ര പ്രധാൻ. ഓസ്ട്രേലിയയുടെ നീക്കത്തിന് സമാനമാണ് ഇന്ത്യയുടെ പദ്ധതി. കുറഞ്ഞ എണ്ണവില പ്രയോജനപ്പെടുത്തുന്നതിനായി യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ സംഭരിക്കാൻ ക്രൂഡ് വാങ്ങിഅടിയന്തര എണ്ണ ശേഖരം ഉണ്ടാക്കുമെന്ന്ഓസ്ട്രേലിയ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഈ ചുവടുപിടിച്ചാണ് ഇന്ത്യയുടെ നീക്കം ഞങ്ങളുടെ എണ്ണ നിക്ഷേപങ്ങളിൽചിലത് മറ്റൊരു രാജ്യത്ത് തുടങ്ങാൻകഴിയുമോ എന്ന സാധ്യതകൾ പരിശോധിക്കുകയാണ്. കുറഞ്ഞ വിലയിൽ യുഎസ്സിൽ എണ്ണ സംഭരിക്കാൻ കഴിയുമോ എന്നും അന്വേഷിക്കുന്നുണ്ട്, പ്രധാൻ പറഞ്ഞു. 40 ശതമാനത്തിലധികമാണ് എണ്ണവിലയിൽ ഇതുവരെ ഇടിവുണ്ടായത്.എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിതിയിൽ മാറ്റമുണ്ടായി. പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ സംഘടനയും (ഒപെക്) സഖ്യകക്ഷികളും വിതരണം കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായാണ് വ്യത്യാസമുണ്ടായത്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. ഇതിനകം തന്നെ 53.3 ലക്ഷം ടൺ തന്ത്രപരമായി ഇന്ത്യ സംഭരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രധാനമായും ഗൾഫിൽ നിർത്തിയിട്ടിരിക്കുന്ന കപ്പലുകളിലായി 85-90 ലക്ഷം ടൺ വരെ എണ്ണ ഇന്ത്യസംഭരിച്ചിട്ടുണ്ടെന്നും പ്രധാൻ പറഞ്ഞു. ഇന്ത്യൻ റിഫൈനർമാരും തങ്ങളുടെ വാണിജ്യ ടാങ്കുകളിലും പൈപ്പ്ലൈനുകളിലുംഎണ്ണയും സംഭരിച്ചു വെച്ചിട്ടുണ്ട്. അതേസമയം സംഭരിച്ച എണ്ണയും ഉത്പന്നങ്ങളും ഇന്ത്യയുടെ വാർഷിക ആവശ്യത്തിന്റെ 20% മാത്രമേ വരൂവെന്നുംപ്രധാൻ പറഞ്ഞു. എണ്ണയുടെ 80 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. 65 ലക്ഷം ടണ്ണായി സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് പുതിയ തന്ത്രപരമായ സംഭരണ രീതികൾ സർക്കാർ ആലോചനയിലുണ്ട്. ഈ സൗകര്യങ്ങൾ ഒരുക്കാൻ ആഗോള നിക്ഷേപകരുടെ പങ്കാളിത്തവും ഇന്ത്യ ആഗ്രഹിക്കുന്നുവെന്നുംപ്രധാൻ പറഞ്ഞു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ 2007 മുതലുള്ളതിൽ വെച്ചേറ്റവും കുറവ് ഇന്ധന ഉപഭോഗമാണ് ഇന്ത്യ ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്ധന ആവശ്യം ഏതാണ്ട് പകുതിയായി കുറഞ്ഞു.മെയ് മാസത്തിൽ ഇതുവരെയുള്ള പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 60% -65% വരെ വ്യത്യാസമുണ്ടായിട്ടുണ്ട്. ജൂണിലെ ഇന്ധന ഉപഭോഗം 2019 ജൂണിലെ അതേ നിലവാരത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. content highlights:India looks to store cheap oil in United States says Dharmendra Pradhan


from mathrubhumi.latestnews.rssfeed https://ift.tt/2LXSt35
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages