കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചതായി യു.എസ് കമ്പനി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 25, 2020

കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചതായി യു.എസ് കമ്പനി

കാൻബെറ: കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചതായി യുഎസ് ബയോടെക്നോളജി കമ്പനി നോവവാക്സ് അറിയിച്ചു. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വർഷം പ്രതിരോധ വാക്സിൻ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരിൽആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെൻ പറഞ്ഞു. ആദ്യഘട്ടത്തിൽ മെൽബൺ, ബ്രിസ്ബൺ നഗരങ്ങളിലെ 131 വൊളണ്ടിയർമാരിലാണ് പരീക്ഷണം. ഞങ്ങൾ സമാന്തരമായി ഡോസുകൾ നിർമിക്കുന്നുണ്ട്.വാക്സിൻ കോവിഡിനെതിരെ പ്രവർത്തിക്കുമെന്ന് ഞങ്ങൾക്ക് കാണിക്കാൻ സാധിക്കുമെന്നും ഈ വർഷം അവസാനത്തോടെ അത് വിതരണം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാക്സിൻ വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. ഗ്ലെൻ പറയുന്നു. ചൈന,യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്സിനുകൾ അതിന്റെ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാൻ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് ഇവരിൽ ഭൂരിഭാഗവും ചെയ്യുന്നത്. അതുവഴി അണുബാധയുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുന്നു. നോവാവാക്സിന്റേത് പുനഃസംയോജന വാക്സിനാണ്. ജനിതക എൻജിനീയറിങ്ങ് ഉപയോഗിച്ച് കൊറോണ വൈറസ് സ്പൈക് പ്രോട്ടീനിന്റെപകർപ്പുകൾ ലാബോറട്ടറിയിൽ ഷഡ്പദങ്ങളുടെ കോശങ്ങളിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ശാസ്ത്രജ്ഞന്മാർ ഈ പ്രോട്ടീൻ വേർതിരിച്ചെടുത്തതിന് ശേഷം ശുദ്ധീകരിച്ച് വൈറസ് വലിപ്പത്തിലുളള നാനോകണങ്ങളിലേക്ക് മാറ്റുന്നു. നോവാക്സ് നിർമിച്ച നാനോ പാർട്ടിക്കിൾ വാക്സിൻ അവസാനഘട്ട പരിശോധനയിൽ വിജയിച്ചത് അടുത്തിടെയാണ്. Content Highlights:US company trials coronavirus vaccine in Australia


from mathrubhumi.latestnews.rssfeed https://ift.tt/2LUKeVE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages