കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിച്ചു; യാത്ര ജില്ലയ്ക്കകത്തു മാത്രം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, May 19, 2020

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിച്ചു; യാത്ര ജില്ലയ്ക്കകത്തു മാത്രം

തിരുവനന്തപുരം: കോവിഡ് 19 നെ തുടർന്ന് നിർത്തിവെച്ചിരുന്നകെ.എസ്.ആർ.ടി.സി.സർവീസുകൾ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രമാണ് സർവീസുകൾ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിശോധിച്ച് സർവീസ് ക്രമീകരിക്കാനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ്സർവീസ്. സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂൾ സർവീസുകളാണ് ജില്ല അടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവ്വീസ് നടത്തുകയുള്ളു. ബസുകൾ സർവീസ് നടത്തുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68. Content Highlights:covid 19, lockdown, ksrtc resumes short distance service


from mathrubhumi.latestnews.rssfeed https://ift.tt/2WK4gbB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages