ലോകത്ത് കോവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, May 19, 2020

ലോകത്ത് കോവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്

വാഷിങ്ടൺ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് അനുസരിച്ച് ലോകത്ത് നിലവിൽ 48,93,195 കോവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 15,27,723 രോഗികളാണ് യുഎസിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ റിപ്പോർട്ട് ചെയ്തത് 1500 മരണങ്ങളാണ്. ഇതോടെ യുഎസിലെ മരണസംഖ്യ 91,872 ആയി ഉയർന്നു. 22,000ത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ റിപ്പോർട്ട് ചെയ്തത് 8,926 പുതിയ കോവിഡ് 19 കേസുകളാണ് ഇതോടെ റഷ്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് 19 രോഗികളുടെ എണ്ണം2,99,941 ആയി ഉയർന്നു. റഷ്യയിലെ മരണസംഖ്യ 2,837 ആണ്. ബ്രസീലിൽ 2,71,885 ഉം യുകെയിൽ 2,50,138 ഉം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലി - 2,26,699, ഫ്രാൻസ് - 1,80,933 ജർമനി, 1,77,778 തുർക്കി-1,51,615, ഇറാൻ 1,24,603, ഇന്ത്യ- 1,06,475 എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയിൽതന്നെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യമായി. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 101,139 പേർക്ക് ചൊവ്വാഴ്ചവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. അതിൽ 3,163പേർ മരിച്ചു. വ്വാഴ്ചമാത്രം 5,242 പേർക്ക് കൊറോണ ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ 28 ശതമാനം വർധനയുണ്ടായെന്നും ബ്ലൂംബർഗിന്റെ കോവിഡ് ഡേറ്റയിൽ പറയുന്നു. അതേസമയം, പാകിസ്താനിൽ ഒരാഴ്ചയ്ക്കിടയിൽ 19 ശതമാനം രോഗികളാണ് കൂടിയത്. ഇതുവരെയായി അവിടെ 42,125 പേർക്ക് രോഗം ബാധിക്കുകയും 903 പേർ മരിക്കുകയും ചെയ്തു. വെല്ലുവിളി വളരെ വലുതാണെന്നും കൊറോണയെ പ്രതിരോധിക്കാൻ ദ്വിമുഖതന്ത്രം ആവശ്യമാണെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ അഡീഷണൽ പ്രൊഫസർ രാംമോഹൻ പാണ്ഡ പറഞ്ഞു. സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്തപ്പോൾതന്നെ കോവിഡ് വ്യാപനം ശക്തമാകുമെന്നു പ്രതീക്ഷിച്ചതാണ്. താഴ്ന്ന വരുമാനക്കാരുടെ പ്രശ്നങ്ങൾക്കു മുൻഗണന നൽകുകയും കൊറോണപ്രതിരോധ നടപടികൾക്ക് സബ്ജില്ലാതലത്തിൽ ഊന്നൽ നൽകുകയുമാണ് മാർഗം -അദ്ദേഹം പറഞ്ഞു. Content Highlights: Near 50 million covid 19 positive cases reportedworld wide


from mathrubhumi.latestnews.rssfeed https://ift.tt/3g4is6Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages