ഇ വാർത്ത | evartha
ആശ്വാസവാർത്ത: രാജ്യം കൊവിഡ് വാക്സിൻ വികസനത്തിൻ്റെ അവസാന ഘട്ടത്തിൽ
ലോകത്തും രാജ്യത്തും കൊവിഡ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആ ആശ്വാസവാർത്തയെത്തുകയാണ്. കൊവിഡിനെ തുരത്താൻ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാനുള്ള നടപടിയുടെ അന്തിമഘട്ടത്തിലാണ് തങ്ങളെന്ന് ഐസിഎംആർ വ്യക്തമാക്കി. ഭാരത് ബയോടെക്കുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.
രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആർ ഔദ്യോഗിക പ്രതികരണവുമായി എത്തുന്നത്. ഭാരത് ബയോടെക്കിനൊപ്പം പൂനൈ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഐ.സി.എം.ആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക.
ഇതിനായി വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് രോഗികളുടെ സാംപിളുകളിൽ നിന്ന് ശേഖരിച്ച കൊവിഡ് ജനിതകഘടകങ്ങൾ വിജയകരമായി ബി.ബി.ഐ.എല്ലിന് കൈമാറിയെന്നും ഐസിഎംആർ അറിയിച്ചു. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതഗതിയിൽ മുന്നേറുകയാണെന്നും ഐസിഎംആർ വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cpvrh6
via IFTTT
No comments:
Post a Comment