ഇ വാർത്ത | evartha
തൃപുരയെ കൊവിഡ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുതിച്ചു കയറ്റം
കൊവിഡ് വിമുക്ത സംസ്ഥാനമായി ത്രിപുരയെ മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് പ്രഖ്യാപിച്ചതിനു പിന്നാലെ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റം. പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ 130ലധികം പോസീറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ദലായി ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പില്‍ നിന്നുള്ളവരാണ് എല്ലാ രോഗികളും. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച രണ്ട് രോഗികളും രോഗവിമുക്തരായിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദലായി ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു.
മെയ് 2ന് രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിറ്റേ ദിവസം ക്യാമ്പിലെ 12ലധികം ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WIljtf
via IFTTT
No comments:
Post a Comment