ഇ വാർത്ത | evartha
കോവിഡിനു പിന്നാലെ അമേരിക്കൻ ജനതയെ വേട്ടയാടി എലികൾ: നിരത്തുകളിൽ എലിശല്യം രൂക്ഷം
അമേരിക്കയിൽ കൊറോണ ഭീകര താണ്ഡവമാടുകയാണ്. വെെറസ് വ്യാപനം അമേരിക്കൻ ജനതയെ മാത്രമല്ല ജീവജാലങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിരത്തുകൾ ആളൊഴിഞ്ഞ് കിടക്കുകയും ഭക്ഷണശാലകളും മറ്റ് കടകളുമെല്ലാം അടഞ്ഞു കിടക്കുകയും ചെയ്തതോടെ എലികൾ പട്ടിണിയിലായതായും മാധ്യമങ്ങൾ പറയുന്നു. ആഹാരം എങ്ങു നിന്നും കിട്ടാതായതോടെ എലികൾ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
റോഡിലൂടെയെത്തുന്ന ആളുകളുടെ പിന്നാലെ പോലും എലികൾ പായാൻ തുടങ്ങി. റോഡിലൂടെ എലികൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതും വഴിയിൽ കിടക്കുന്ന ചെറിയ കൂടുകൾ പോലും പ്രതീക്ഷയോടെ നോക്കുന്നതുമെല്ലാം ഇവിടുത്തെ പതിവു കാഴ്ചകളാണെന്നു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yxUzUp
via IFTTT
No comments:
Post a Comment