ഇ വാർത്ത | evartha
ജർമ്മനി ഇതെന്തുഭാവിച്ച്? മാസ്ക് പോലും വേണ്ടെന്നുവച്ച് സംസ്ഥാനങ്ങൾ
കൊറോണ വെെറസ് ബാധയ്ക്ക് അൽപ്പം കുറവുണ്ടായതോടെ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി ജർമ്മനി. ജർമ്മനിയിലെ വിവിധ സംസ്ഥാനങ്ങളാണ് പരമാവധി ഇളവുകൾ ഏർപ്പെടുത്തുന്നത്. മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും വരെ ചില സംസ്ഥാനങ്ങൾ വേണ്ടെന്നു വയ്ക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ചില സംസ്ഥാനങ്ങളുടെ ഈ തീരുമാനം രാജ്യത്തെ ഭരണകൂടത്തെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജർമനി കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിച്ച നടപടികൾ വ്യാപക പ്രശംസ നേടിയിരുന്നു. നടപടികളുടെ ഭാഗമായി രോഗ വ്യാപന തോത് വളരെയധികം കുറയുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതിനേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും തീരുമാനിച്ചത്. അതാത് സംസ്ഥാനങ്ങൾക്ക് ഇളവുകൾ തീരുമാനിക്കാമെന്ന് ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് വൻ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ രംഗത്തെത്തിയത്.
നിലവിൽ രാജ്യത്ത് 1,80,789 പേർക്കാണ് രോഗബാധയുള്ളത്. 8,428 പേർ കോവിഡ് ബാമൂലം മരിച്ചിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2X3KKqF
via IFTTT
No comments:
Post a Comment