ഇ വാർത്ത | evartha
വുഹാനിൽ വന്യ മൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ്: വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന. നിരോധന ഉത്തരവ് വുഹാന്‍ മുനിസിപ്പല്‍ അതോറിറ്റി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. നിലവിൽ കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായാണ് വുഹാൻ അറിയപ്പെടുന്നത്.
ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം വുഹാന്‍ നഗരത്തില്‍ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതും വേട്ടയാടുന്നതും പ്രജനനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്. കരയിലും വെള്ളത്തിലും ജീവിക്കുന്ന എല്ലാ വന്യജീവികളുടെയും കാര്യത്തില്‍ നിയമം ബാധകമാണെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും വുഹാനില്‍ വീണ്ടും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഒന്നരക്കോടി ജനങ്ങളാണ് വുഹാനിലുള്ളത്. പുതിയ കോവിഡ് ക്ലസ്റ്റര്‍ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ ആളുകളേയും പരിശോധനക്ക് വിധേയമാക്കിവരുകയാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WV4EnQ
via IFTTT
No comments:
Post a Comment