
ബിജെപി വിട്ട് കോൺഗ്രസിൽഎത്തിയ സന്ദീപ് വാര്യർ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി.സുകുമാരൻ നായരെ കണ്ടു. രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം തേടിയിട്ടുണ്ടെന്നും ഇത്തവണയും തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അനുഗ്രഹം തേടിയിരുന്നതായും സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സന്ദീപിനെതിരെ സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സിപിഎം നൽകിയ പത്ര പരസ്യം വൻ വിവാദമായിരുന്നു. ഈ വിഷനാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം എന്ന് തുടങ്ങി, സന്ദീപ് ആര്‍എസ്എസ് വേഷത്തില്‍ നില്ക്കുന്ന ചിത്രം അടക്കം നല്കി, രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉതിര്‍ത്താണ് പരസ്യം നല്‍കിയത്.
എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. പരസ്യം കൊടുത്തത് സിപിഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
The post എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി.സുകുമാരൻ നായരെ കണ്ട് സന്ദീപ് വാര്യർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Tcq8F7g
via IFTTT
No comments:
Post a Comment