
പ്രമുഖ നടന്‍മാര്‍ക്കെതിരായ പീഡന പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നടി. നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, ഇടവേള ബാബു തുടങ്ങി നിരവധി നടന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടിയാണ് പരാതിയില്‍ നിന്ന് പിന്‍മാറുന്നത്. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ചാണ് പരാതിയില്‍ നിന്നും പിന്‍മാറുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രമുഖ നടന്‍മാര്‍ക്കെതിരെ നടി പരാതി നല്‍കിയത്. ആരോപണം നേരിട്ടവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. തന്റെ പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്നാണ് നടിയുടെ ആരോപണം. നടിക്കെതിരെ ബന്ധുവായ യുവതിയും ആരോപണം ഉന്നയിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ചെന്നൈയിലെത്തിച്ച് പലര്‍ക്കും കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഈ പരാതിയില്‍ നടിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നു. പരാതി ഉന്നയിച്ച യുവതിയുടെ പേരും ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനും നടിക്കെതിരെ കേസുണ്ട്. ഇതില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നടിയുടെ ആരോപണം. പരാതികള്‍ പിന്‍വലിക്കുന്നതായി അന്വേഷണ സംഘത്തെ രേഖാമൂലം അറിയിക്കും. ഇക്കാര്യം ഇമെയില്‍ വഴി അറിയിക്കാനാണ് തീരുമാനം.
The post പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല; മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി നടി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/TxLvJWY
via IFTTT
No comments:
Post a Comment