
ബിജെപി വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. പാലക്കാട് നടന്ന കെപിസിസി വാർത്താ സമ്മേളനത്തിലാണ് കെ.സുധാകരൻ സന്ദീപ് വാര്യറെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സന്ദീപ് വാര്യറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് പാർട്ടി വിടുമെന്ന് സൂചനയുണ്ടായിരുന്നു . പാലക്കാടും ചേലക്കരയിലും സന്ദീപ് പ്രചാരണത്തിൽ സജീവമല്ലായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സന്ദീപ് വാര്യർ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ സി കൃഷ്ണകുമാറിന്റെ കൺവൻഷനിൽ സന്ദീപ് വാര്യർക്ക് ഇരിപ്പിടം കിട്ടിയിരുന്നില്ല. ഇതേത്തുടർന്നാണ് സന്ദീപ് അതൃപ്തിയിലായതെന്നാണ് വിവരം പുറത്ത് വന്നത്.
The post ഇനി ബിജെപി വക്താവല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; ഷാൾ അണിയിച്ച് കെ സുധാകരൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/LXpahko
via IFTTT
No comments:
Post a Comment