
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമ്പോൾ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും.
മുൻപേ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നവംബർ മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും. ഇതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കും.
The post വയനാട് പ്രിയങ്കാ ഗാന്ധി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ ചേലക്കരയില്‍ രമ്യ ഹരിദാസ് ; കോൺഗ്രസ് സ്ഥാനാർത്ഥികൾ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/GkR3Izv
via IFTTT
No comments:
Post a Comment