
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ വർഷത്തെക്കാൾ ജീവിതവുമായി കേരളത്തിന്റെ വിപ്ലവസൂര്യനായ വി എസ് അച്യുതാനന്ദൻ ഇന്ന് നൂറ്റിയൊന്നിന്റെ നിറവിൽ. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇത്തവണയും കാര്യമായ ആഘോഷങ്ങളില്ലാതെ തന്നെ നടക്കും.
1923 ഒക്ടോബർ 20നാണ്‌യിരുന്നു അദ്ദേഹത്തിന്റെ ജനനം.കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപി എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.
പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകിട്ടുമുള്ള പത്രവായനയിലൂടെ വാർത്തകളും വിശേഷങ്ങളും വി എസ് അറിയുന്നുണ്ട്. ടെലിവിഷൻ വാർത്തകളും ശ്രദ്ധിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുൺകുമാറും ആശയും ഒപ്പമുണ്ട്. 4 വർഷത്തോളം മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയത്.
The post കേരളത്തിന്റെ വിപ്ലവസൂര്യനായ വി എസ് നൂറ്റിയൊന്നിന്റെ നിറവിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/b0D8Brc
via IFTTT
No comments:
Post a Comment