
ആദ്യം തമിഴിലും റീമേക്കിൽ ഹിന്ദിയിലും വൻ വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുന്നുവെന്ന് സൂപ്പര്‍താരം സൂര്യ അറിയിച്ചു.തന്റെ ഏറ്റവും പുതിയ റിലീസായ ‘കങ്കുവ’യുടെ പ്രമോഷനിടെയായിരുന്നു സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം ഭാഗത്തിൽ സൂര്യയും ആമിര്‍ഖാനും ഒത്തുചേരുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 ല്‍ പുറത്തിറങ്ങിയ തമിഴ് ഗജിനി വന്‍ വിജയമായിയിരുന്നു.
മൂന്നു വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ഖാനായിരുന്നു നായകന്‍. നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മന്ദേന തുടങ്ങിയവരോട് ഒരു കഥ വർക്ക് ചെയ്യാനും നല്ലൊരു തിരക്കഥ ലോക്ക് ആയാൽ ഉറപ്പായും ഗജിനി 2 സംഭവിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
The post ഒരേസമയം ഹിന്ദിയിലും തമിഴിലും ഗജിനിയുടെ രണ്ടാം പതിപ്പ് എത്തുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/YjXhuc2
via IFTTT
No comments:
Post a Comment