
സംസ്ഥാനത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. ബിജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ലിസ്റ്റില്‍ പ്രധാനമായും രണ്ട് നേതാക്കളാണെന്നാണ് വിവരം.
പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് എന്നാണ് ഒരു വിവരം. അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ പരിഗണനയില്‍ സി കൃഷ്ണകുമാറാണെന്നുള്ള സൂചനയും പുറത്തുവന്നു.
എന്നാൽ ഇതിനിടയിൽ പാലക്കാട് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. നിലവിൽ താൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍. ഈ വിവരം ശോഭ, കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറിനെ അറിയിച്ചു.
The post ശോഭയല്ല; ബിജെപി കേന്ദ്ര നേതൃത്വം പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നത് കെ സുരേന്ദ്രനെ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/gDBU92j
via IFTTT
No comments:
Post a Comment