ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണം: പന്ന്യൻ രവീന്ദ്രൻ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, October 10, 2024

ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണം: പന്ന്യൻ രവീന്ദ്രൻ

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നാഷണല്‍ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജിസ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന പുതിയ വഖഫ് ഭേദഗതി ബില്‍ വഖഫ് എന്ന ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള അത്യന്തം ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണല്‍ ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഫി നദ്വി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കല്ലറ നളിനാക്ഷന്‍ സ്വാഗത ആശംസിച്ചു. ഇടക്കുന്നില്‍ മുരളി, എ എല്‍ എം കാസിം, സനല്‍ കാട്ടായിക്കോണം, അജിത് കാച്ചാണി, ഷാജഹാന്‍ ആസാദ്, നാസര്‍ മന്നാനി, സജാദ് റഹ്‌മാന്‍ വെഞ്ഞാറമൂട്, കലാം ബീമാപള്ളി, ഹാഷിം കണിയാപുരം, ജഹനാസ് കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു. നസീര്‍ വെമ്പായം നന്ദി പറഞ്ഞു.

The post ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണം: പന്ന്യൻ രവീന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/npNj6Pm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages