
മലയാള വാർത്താ ചാനലായ മീഡിയാ വണ്ണിന് താറടിക്കാൻ എന്തിന് സി.പി.ഐയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നു എന്ന് മുൻ മന്ത്രി കെ ടി ജലീൽ എം എൽ എ. ഒരു ചാനലും പത്രവും കയ്യിലുള്ളത് കൊണ്ട് എന്നെ അങ്ങ് മൂക്കിൽ വലിച്ച് കളയാമെന്ന് മൗദൂദിസ്റ്റുകൾ കരുതുന്നുണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽമതി എന്നും ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ജലീലിന്റെത് ആർ എസ് എസ് ഭാഷ എന്ന് സിപിഎം പറഞ്ഞുവെന്നാണ് മീഡിയാ വൺ പോസ്റ്റുചെയ്ത കാർഡിൽ പറയുന്നത്.കെ ടി ജലീലിനെതിരെ സിപിഎം എന്നാണ് മീഡിയ വൺ പറഞ്ഞത്. ഒരു സ്വർണ്ണക്കടത്തുകാരൻ്റെയും ഹവാല ഇടപാടുകാരൻ്റെയും ഒരു സഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല. മേലിലും വേണ്ട. അതുപറയാൻ മീഡിയാ വണ്ണിനോ മാധ്യമത്തിനോ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങൾക്കോ കഴിയില്ല എന്നും ജലീൽ വ്യക്തമാക്കി.
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം:
അയ്യോ സി.പി.ഐയുടെ ജില്ലാ കമ്മിറ്റി യോഗം മീഡിയാ വൺ ഓഫീസിലാണ് നടന്നതെന്നറിഞ്ഞില്ല! പച്ചക്കള്ളം എഴുന്നള്ളിക്കുന്നതിന് ഒരതിരുണ്ട്. പഴയ സിമിക്കാരനാണ് ഞാനെന്ന കാര്യം എവിടെയും ഞാൻ മറച്ചു വെക്കാറില്ല. എൻ്റെ 25 വർഷത്തെ ജീവിതം പറയുന്ന “പച്ചകലർന്ന ചുവപ്പിലും”സിമിബന്ധം” പറയുന്ന രണ്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുനാടൻ മലയാളിക്കും കൗമുദിക്കും ഒരാഴ്ച മുമ്പ് കൊടുത്ത ഇൻ്റർവ്യുവിലും സിമി ബന്ധം ഞാൻ നിഷേധിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരു സ്വർണ്ണക്കടത്തുകാരൻ്റെയും ഹവാല ഇടപാടുകാരൻ്റെയും ഒരു സഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല. മേലിലും വേണ്ട. അതുപറയാൻ മീഡിയാ വണ്ണിനോ മാധ്യമത്തിനോ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങൾക്കോ കഴിയില്ല.
മീഡിയാ വണ്ണിന് എന്നെ താറടിക്കാൻ എന്തിന് സി.പി.ഐയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നു! സാക്ഷാൽ ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ തന്നെ ആകാമല്ലോ? ജമാഅത്തെ ഇസ്ലാമിയുടെ പേരിലായാൽ അരിയാഹാരം കഴിക്കുന്ന ആരും അത് വിശ്വസിക്കില്ലെന്ന് മീഡിയാ വണ്ണിലെ ജമാഅത്ത് ശൂറാമെമ്പർ ദാവൂദിന് നന്നായറിയാം. ഒരു ചാനലും പത്രവും കയ്യിലുള്ളത് കൊണ്ട് എന്നെ അങ്ങ് മൂക്കിൽ വലിച്ച് കളയാമെന്ന് മൗദൂദിസ്റ്റുകൾ കരുതുന്നുണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽമതി.
The post മീഡിയാ വണ്ണിന് എന്നെ താറടിക്കാൻ എന്തിന് സി.പി.ഐയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നു; കെടി ജലീൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/XvPNKIy
via IFTTT
No comments:
Post a Comment