തൃശൂർ പോലെ പാലക്കാട്‌ ഇങ്ങ് എടുത്തിരിക്കും; ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല: സി കൃഷ്ണകുമാര്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, October 29, 2024

തൃശൂർ പോലെ പാലക്കാട്‌ ഇങ്ങ് എടുത്തിരിക്കും; ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല: സി കൃഷ്ണകുമാര്‍

ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് പൂർണ്ണമായും വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തൃശൂർ പോലെ പാലക്കാട്‌ ഇങ്ങ് എടുത്തിരിക്കും.ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല.യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ.

ബിജെപി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.കൺവെൻഷനിൽ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല.ഏത് കൺവെൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

യുഡിഎഫ് കൺവെൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്.പാലക്കാട്‌ മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല.പാലക്കാട്‌ അവർക്ക് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവെൻഷൻ നടത്തി.പാലക്കാട്‌ സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്ന് വന്ന സരിൻ പോലും സമ്മതിച്ചു.ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല.കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേത് എന്നും സി. കൃഷ്ണകുമാർ പറഞ്ഞു

The post തൃശൂർ പോലെ പാലക്കാട്‌ ഇങ്ങ് എടുത്തിരിക്കും; ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല: സി കൃഷ്ണകുമാര്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/tJU6jnT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages