വാനരസംഘത്തിലെ അംഗങ്ങളായി; ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപെട്ടു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, October 12, 2024

വാനരസംഘത്തിലെ അംഗങ്ങളായി; ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപെട്ടു

ജയിലിനകത്തെ രാമലീല അവതരണത്തിനിടെ ഉത്തരാഖണ്ഡിൽ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. രാമലീലയിൽ കാണാതായ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു രക്ഷപ്പെട്ടവർ .

കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ‍ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ചാടിപ്പോയത്. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികൾ മുങ്ങിയത്. രണ്ടുപേരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല.

എന്നാൽ രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്താതായതോടെയാണ് പൊലീസിന് അബദ്ധം മനസ്സിലായത്. നിലവിൽ ഇരുവർക്കുമായുള്ള നെട്ടോട്ടത്തിലാണ് ഹരിദ്വാർ പൊലീസ്. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സീനിയർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിങ് ഡോവൽ, ജില്ലാ മജിസ്‌ട്രേറ്റ് കമേന്ദ്ര സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ശനിയാഴ്ച ജയിലിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു

The post വാനരസംഘത്തിലെ അംഗങ്ങളായി; ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപെട്ടു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/roHpgzO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages