
ഈ സീസണിലെ ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനം സഞ്ജു സാംസണെ ഇനിയുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായി എത്തിയ്ക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ആഭ്യന്തര ടൂർണമെന്റ് ആയ ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ടീമിൽ സഞ്ജു സാംസൺ കളിച്ചേക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
അടുത്തമാസം ഒന്ന് മുതൽ ലക്‌നൗവിൽ വെച്ചാണ് മത്സരം നടക്കുന്നത് . ഇനിയുള്ള ദിവസങ്ങളിൽ ടീമിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. സഞ്ജുവിനൊപ്പം ടീമിലേക്ക് പ്രവേശനത്തിന് മത്സരിക്കുന്ന മറ്റൊരു താരമാണ് ഇഷാൻ കിഷൻ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കെതിരെ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.
പരിക്ക് കാരണം പിന്നീടുള്ള മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല . രണ്ട് മത്സരങ്ങൾ കളിച്ച സഞ്ജു 196 റൺസ് ആണ് നേടിയത്. അതേസമയം, ദുലീപ് ട്രോഫിയിൽ മോശം ഫോമിൽ കളിച്ച താരമാണ് ശ്രേയസ് അയ്യർ. ശ്രീയസിനും ബിസിസിഐ ഒരു അവസരം നൽകിയിരിക്കുകയാണ്. ഇവർക്കെല്ലാം പുറമെ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനും ടൂർണ്ണമെന്റിലേക്ക് വിളി ലഭിച്ചിട്ടുണ്ട്.
The post ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനം; ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ സഞ്ജു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/QL6COgi
via IFTTT
No comments:
Post a Comment