അജിത് കുമാറിനെതിരായ അന്വേഷണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, September 14, 2024

അജിത് കുമാറിനെതിരായ അന്വേഷണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

പിവി അൻവറിന്റെ വെളിപ്പെടുത്തലുകളിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വഷണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

ഇത്തവണത്തെ തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക. അതേസമയം, പി വി അന്‍വര്‍, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇരുവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

അജിത് കുമാറിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം. വിശദമായ ചോദ്യങ്ങളുമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.

The post അജിത് കുമാറിനെതിരായ അന്വേഷണം: കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/0VFTpJv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages