‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയുടെ ഭാ​ഗമല്ല; പ്രചരിക്കുന്ന വാർത്തകൾ വ്യാജം: ലിജോ ജോസ് പെല്ലിശ്ശേരി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, September 18, 2024

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയുടെ ഭാ​ഗമല്ല; പ്രചരിക്കുന്ന വാർത്തകൾ വ്യാജം: ലിജോ ജോസ് പെല്ലിശ്ശേരി

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന മലയാള സിനിമയിലെ പുതിയ കൂട്ടായ്മയുടെ ഭാ​ഗമല്ല താനെന്നും തൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താൻ യോജിക്കുന്നു എന്നും എന്നാൽ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും സംവിധായകൻ പറയുന്നു .

അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. അഞ്ജലി മേനോൻ, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം. രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് നൽകിയ കത്തിൽ മൂവരുടെയും പേരുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം :

“മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എൻ്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എൻ്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എൻ്റെ അറിവോടെയല്ല .”

The post ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയുടെ ഭാ​ഗമല്ല; പ്രചരിക്കുന്ന വാർത്തകൾ വ്യാജം: ലിജോ ജോസ് പെല്ലിശ്ശേരി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/QDbKvTB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages