
എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. അജിത് കുമാർ കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സ
സംസ്ഥാന ർക്കാരിന്റെ ആ നിലപാടിനോട് യോജിച്ചതാണ് ഇടതുമുന്നണിയുടെയും നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേപോലെ തന്നെ, മുഖ്യമന്ത്രിയുടെ മുൻപിൽ ഫയൽ വന്നപ്പോൾ വച്ചു താമസിപ്പിച്ചിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപടികൾ കൃത്യതയോടെ കൂടി നടപ്പിലാക്കും. വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് വരട്ടെയെന്നും അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂവെന്ന് അദ്ദേഹം പറഞ്ഞു.
വിജിലൻസ് അന്വേഷണം എഡിജിപിക്കെതിരായ സാമ്പത്തിക കുറ്റകൃത്യ ആരോപണം മാത്രമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മറ്റുള്ള ആരോപണങ്ങളും അന്വേഷിക്കും. എ ഡി ജി പിയുടെ അന്വേഷണം ആരോപണങ്ങളെക്കുറിച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
The post എഡിജിപി കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ല: ടി പി രാമകൃഷ്ണൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/6P9ykza
via IFTTT
No comments:
Post a Comment