തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി; വെളിപ്പെടുത്തലുമായി രാധികാ ശരത്കുമാർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, September 2, 2024

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി; വെളിപ്പെടുത്തലുമായി രാധികാ ശരത്കുമാർ

സിനിമാ മേഖലയിലെ അതിക്രമങ്ങളെ കുറിച്ച് വീണ്ടും തുറന്നുപറഞ്ഞു രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഒരു ഉയർന്ന താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ .ചെന്നൈയിൽ പുതിയ ടെലിവിഷൻ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

ഒരു യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സമയം നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. അന്ന് താൻ ഇടപെട്ടത് കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. ഇതിനെ തുടർന്ന് ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു.

ഭാഷ അറിയില്ലെങ്കിലും നിങ്ങൾ എന്നെ രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും തന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.

തമിഴിൽ ഇപ്പോൾ പ്രമുഖനായ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമ ശ്രമമുണ്ടായി എന്നായിരുന്നു രാധികയുടെ തുറന്നുപറച്ചിൽ. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ ഈ വെളിപ്പെടുത്തൽ .

The post തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി; വെളിപ്പെടുത്തലുമായി രാധികാ ശരത്കുമാർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/WdeS2bZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages